ത്രി​പു​ര​യി​ല്‍ സ​ഖ്യ​മി​ല്ല; കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കാൻ സി​പി​എം
ത്രി​പു​ര​യി​ല്‍ സ​ഖ്യ​മി​ല്ല; കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കാൻ സി​പി​എം
Wednesday, January 11, 2023 11:27 AM IST
അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യം വേ​ണ്ടെ​ന്ന് സി​പി​എം തീ​രു​മാ​നം. എ​ന്നാ​ൽ ബി​ജെ​പി വി​രു​ദ്ധ വോ​ട്ട് ഭി​ന്നി​ക്കാ​തി​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കും.

ര​ണ്ട് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ത്രി​പു​ര സം​സ്ഥാ​ന സ​മി​തി യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും.

ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി​യു​മാ​യി ഒ​രു ശ​ത​മാ​നം വോ​ട്ടി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണ് സി​പി​എ​മ്മി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും തി​പ്ര മോ​ത്ത പാ​ര്‍​ട്ടി​യു​ടെ​യും പി​ന്തു​ണ ഉ​ണ്ടെ​ങ്കി​ല്‍ ഇ​ത്ത​വ​ണ ഭ​ര​ണം നേ​ടാ​മെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. കോ​ണ്‍​ഗ്ര​സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ ഉ​ണ്ടാ​കാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


60 സീ​റ്റാ​ണ് ത്രി​പു​ര നി​യ​മ​സ​ഭ​യി​ലു​ള്ള​ത്. 2018 ല്‍ ​ബി​ജെ​പി​ക്ക് 35 സീ​റ്റും സി​പി​എ​മ്മി​ന് 16 സീ​റ്റും ല​ഭി​ച്ചു. 59 സീ​റ്റി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സി​ന് 58 സീ​റ്റി​ലും കെ​ട്ടി​വ​ച്ച പ​ണം ന​ഷ്ട​മാ​യി​രു​ന്നു.
Related News
<