"ഞാൻ പാർട്ടിക്കാരനാണ്': ന​ടു​റോ​ഡി​ൽ എ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​പി​എം നേ​താ​വ്
"ഞാൻ പാർട്ടിക്കാരനാണ്': ന​ടു​റോ​ഡി​ൽ എ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​പി​എം നേ​താ​വ്
Sunday, January 15, 2023 12:24 PM IST
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് എ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​പി​എം പ്ര​ദേ​ശി​ക നേ​താ​വ്. ചേ​രാ​വ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം അ​ഷ്ക​ർ അ​ന്പ​ല​ശേരി​യാ​ണ് ന​ടു​റോ​ഡി​ൽ എ​സ്ഐ​യെ ഭീ​ഷണി​പ്പെ​ടു​ത്തി​യ​ത്.

അ​ഷ്ക​റി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​ത്തി​ലേ​ക്കെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സം മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. കാ​യം​കു​ള​ത്ത് വൈ​കു​ന്നേ​രം ന​ട​ന്ന മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​ഷ്ക​ർ എ​ത്തി​യ​ത്.

മ​ന്ത്രി​യു​ടെ വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന​തി​നാ​യി പോ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്നു. ഇ​തേ സ​മ​യം സ്കൂ​ട്ട​റി​ലെ​ത്തി​യ അ​ഷ്ക​റി​നോ​ട് വാ​ഹ​നം ഒ​രു വ​ശ​ത്തേ​ക്ക് മാ​റ്റി നി​ർ​ത്താ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഹെ​ൽ​മ​റ്റ് വ​യ്ക്കാ​ത്ത​തും ചോ​ദ്യം ചെ​യ്തു. ഇ​ത് ഇ​ഷ്ട​പെ​ടാ​തി​രു​ന്ന സി​പി​എം നേ​താ​വ് എ​സ്ഐ​യു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു.


പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​നം ത​ട​യാ​ൻ നി​ങ്ങ​ളാ​രാ​ണ് എ​ന്നാ​യി​രു​ന്നു അ​ഷ്ക​റി​ന്‍റെ ചോ​ദ്യം. ഹെ​ൽ​മ​റ്റു വ​യ്ക്കാ​തെ മ​റ്റു​ള്ള​വ​ർ പോ​കു​ന്നു​ണ്ടെ​ന്നും എ​ന്തി​നാ​ണ് പാ​ർ​ട്ടി​ക്കാ​രെ മാ​ത്രം ത​ട​യു​ന്ന​തെ​ന്നും ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ത​ല്ലൂ എ​ന്നൊ​ക്കെ അ​ഷ്ക​ർ ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ല്ലു​വി​ളി​ക്കു​ന്നു​ണ്ട്.

ഒ​ടു​വി​ൽ കൈ​യേ​റ്റ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തു​മെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ മ​റ്റൊ​രു പോ​ലീ​സു​കാ​ൻ ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<