യു​ക്രെ​യ്നി​ൽ ഹെ​ലി​കോപ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണു; 18 മ​ര​ണം; മ​രി​ച്ച​വരി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും
യു​ക്രെ​യ്നി​ൽ ഹെ​ലി​കോപ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണു; 18 മ​ര​ണം; മ​രി​ച്ച​വരി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും
Wednesday, January 18, 2023 3:54 PM IST
കീവ്: യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ല്‍ നഴ്സറിക്ക് സമീപം ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ് മൂ​ന്നു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 18 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. മ​രി​ച്ച​വ​രി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡെ​നി​സ് മൊ​ണാ​സ്റ്റി​ര്‍​സ്‌​കി​യും സ​ഹ​മ​ന്ത്രി യെ​വ്​ഗെ​നി എ​നി​നു​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

യു​ക്രെയ്​നി​യ​ന്‍ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​വീ​സി​ന്‍റെ​ ഹെ​ലി​കോപ്റ്ററാണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ബ്രോ​വ​റി​യി​ലെ ഒ​രു ന​ഴ്‌​സ​റി​ക്ക് സ​മീ​പ​മാ​ണ് കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ​ത്.

ന​ഴ്‌​സ​റി​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 15 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 29 പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ള്‍​പ്പെ​ടെ എ​ട്ട് പേ​രാ​ണ് കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.


പൈ​ല​റ്റി​ന്‍റെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെന്നുമാ​​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<