"വെയിലും മഴയും കൊള്ളാത്തതിന്‍റെ സൂക്കേട്': അനിൽ ആന്‍റണിക്കെതിരേ റിജിൽ മാക്കുറ്റി
"വെയിലും മഴയും കൊള്ളാത്തതിന്‍റെ സൂക്കേട്': അനിൽ ആന്‍റണിക്കെതിരേ റിജിൽ മാക്കുറ്റി
Wednesday, January 25, 2023 11:11 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അനിൽ കെ. ആന്‍റണിക്കെതിരേ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ലെന്ന് റിജില്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

"അനില്‍ ആന്‍റണി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള്‍ പറയാന്‍. പാര്‍ട്ടി അനില്‍ ആന്‍റണിയെ പുറത്താക്കണം. അല്‍പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്‍റെ സൂക്കേടാണ്. അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്'- റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<