പ​രേ​ഡ് ഗ്രൗണ്ടിൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ത്തി​യി​ല്ല; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ തെ​ല​ങ്കാ​ന സ​ര്‍​ക്കാ​ര്‍
പ​രേ​ഡ് ഗ്രൗണ്ടിൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ത്തി​യി​ല്ല; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ തെ​ല​ങ്കാ​ന സ​ര്‍​ക്കാ​ര്‍
Thursday, January 26, 2023 5:17 PM IST
ഹൈ​ദ​രാ​ബാ​ദ്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ തെ​ല​ങ്കാ​ന സ​ര്‍​ക്കാ​ര്‍. സെ​ക്ക​ന്ത​രാ​ബാ​ദി​ലെ പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ഇ​ത്ത​വ​ണ​യും സ​ര്‍​ക്കാ​ര്‍ പ​രേ​ഡ് ന​ട​ത്തി​യി​ല്ല.

നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത് അ​നു​സ​രി​ച്ച് രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ത​മി​ഴി​സൈ സൗ​ന്ദ​ര്‍​രാ​ജ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. സ​ര്‍​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യു​മാ​ണ്.

മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര്‍.​റാ​വു ഈ ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. പ​ക​രം രാ​വി​ലെ 10ന് ​പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ​ത്തി രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ച്ച സൈ​നി​ക​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് മ​ട​ങ്ങി.


തെ​ല​ങ്കാ​ന​യി​ല്‍ സ​ര്‍​ക്കാ​ര്‍-​ഗ​വ​ര്‍​ണ​ര്‍ പോ​ര് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​വും പ​രേ​ഡ് ന​ട​ത്തി​യി​രു​ന്നി​ല്ല. ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും അ​വ​ര​വ​രു​ടെ വ​സ​തി​ക​ളി​ല്‍ വെ​വ്വേ​റെ ആ​ണ് അ​ന്ന് പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.

പ​രേ​ഡും ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​റും ഉ​ള്‍​പ്പെ​ടു​ത്തി ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക്ദി​ന പ​രി​പാ​ടി ന​ട​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കൊ​വി​ഡ് വ്യാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ത്ത​വ​ണ​യും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<