കോഴിക്കോട് മധ്യവയസ്കന് കൊല്ലപ്പെട്ടു; അയല്‍വാസി തൂങ്ങി മരിച്ച നിലയില്‍
Thursday, January 26, 2023 3:04 PM IST
കോഴിക്കോട്: കായക്കൊടിയില്‍ മധ്യവയസ്കനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും അയല്‍വാസിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വാണ്ണാന്റെപറമ്പത്ത് ബാബു(50) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ എട്ടിന് ഇയാളുടെ ഭാര്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് മുക്കാല്‍ഭാഗം വേര്‍പെട്ട നിലയിരുന്നു.വയറില്‍ മാരകമായി കുത്തേറ്റിട്ടുണ്ട്.
പോലീസ് ഇവിടെയെത്തി പരിശോധന നടത്തുന്നതിനിടെയാണ് അയല്‍വാസിയായ രാജീവനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.