വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്‌​പ്; ഒ​ൻ​പ​ത് പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു
വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്‌​പ്; ഒ​ൻ​പ​ത് പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, January 27, 2023 5:45 AM IST
ജെ​നി​ൻ: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​ൻ​പ​ത് പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു.

അ​ക്ര​മി​ക​ളെ പി​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ മൂ​ന്നു​പേ​ർ സൈ​ന്യ​ത്തി​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​സ്ര​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് അ​റി​യി​ച്ചു.

കെ​ട്ടി​ട​ത്തി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ര​വ​ധി സ്ഫോ​ട​ക വ​സ്തു​ക്ക​ളും നി​ർ​വീ​ര്യ​മാ​ക്കി. ഇ​സ്ര​യേ​ലി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​വ​ർ​ക്കെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. പ​ല​സ്തീ​ൻ ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രെ​യാ​ണ് വ​ധി​ച്ച​തെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<