വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ചു; പോലീസുകാരന് അറസ്റ്റില്‍
Saturday, January 28, 2023 12:17 PM IST
കണ്ണൂർ: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ആയ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ടി.വി. പ്രദീപാണ് പിടിയിലായത്. ഹൊസ്ദുർഗ് പോലീസാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും പോലീസുകാരനും പരിചയമുണ്ടായിരുന്നു. കോവിഡ് സമയത്ത് സ്ത്രീക്ക് പ്രദീപ് 80,000 രൂപ കടം നൽകിയിരുന്നു.
ആ പണം തിരികെ ചോദിച്ചാണ് പ്രദീപ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തത്.