മൂന്നാറിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ കാണാതായി
Sunday, January 29, 2023 11:34 AM IST
ഇടുക്കി: മൂന്നാർ ആറ്റുകാടിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണനെ (25) ആണ് കാണാതായത്.
ശരവണൻ അടക്കം ഏഴുപേരാണ് മൂന്നാറിൽ എത്തിയത്. രാവിലെ ശരവണനും മറ്റൊരു സുഹൃത്തും ഒരുമിച്ച് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും അഗ്നിശമനസേനയും തെരച്ചിൽ നടത്തുകയാണ്.