ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; നില അതീവ ഗുരുതരം
Sunday, January 29, 2023 9:50 PM IST
ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ ദാസിന് വെടിയേറ്റു. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഝാർസുഗുഡ ജില്ലയിലെ ബ്രജരാജ്നഗറിന് സമീപമായിരുന്നു സംഭവം.
തൊട്ടടുത്തുനിന്ന് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മന്ത്രി വാഹനത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്. നില അതീവ ഗുരുതരമാണെന്നാണ് വിവരം.
പോലീസ് യൂണിഫോമിലുള്ളയാളാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. നബ ദാസ് ബ്രജരാജ്നഗറിലെ ഗാന്ധി ചൗക്കിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. ബിജെഡിയുടെ പ്രധാന നേതാവാണ് നബ ദാസ്.