അ​ഖി​ലേ​ഷ് യാ​ദ​വ് എ​സ്പി അ​ധ്യ​ക്ഷ​ൻ, ശി​വ്പാ​ൽ യാ​ദ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി
അ​ഖി​ലേ​ഷ് യാ​ദ​വ് എ​സ്പി അ​ധ്യ​ക്ഷ​ൻ, ശി​വ്പാ​ൽ യാ​ദ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Monday, January 30, 2023 3:59 AM IST
ല​​ക്നോ: സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​നാ​​യി അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​നെ​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ശി​​വ്പാ​​ൽ യാ​​ദ​​വി​​നെ​​യും ദേ​​ശീ​​യ എ​​ക്സി​​ക്യൂ​​ട്ടീ​​വ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. സ്വാ​​മി പ്ര​​സാ​​ദ് മൗ​​ര്യ, മു​​തി​​ർ​​ന്ന നേ​​താ​​വ് അ​​സം ഖാ​​ൻ എ​​ന്നി​​വ​​ർ 14 ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ ഇ​​ള​​യ സ​​ഹോ​​ദ​​ര​​നാ​​യ ശി​​വ്പാ​​ൽ യാ​​ദ​​വ് 2016ൽ ​​പാ​​ർ​​ട്ടി​​വി​​ട്ടി​​രു​​ന്നു. അ​​ന്ന് അ​​ദ്ദേ​​ഹം എ​​സ്പി യു​​പി ഘ​​ട​​കം അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. 2018ൽ ​​ശി​​വ്പാ​​ൽ യാ​​ദ​​വ് പ്ര​​ഗ​​തി​​ശീ​​ൽ സ​​മാ​​ദ്‌​​വാ​​ദി പാ​​ർ​​ട്ടി(​​ലോ​​ഹ്യ) എ​​ന്ന പേ​​രി​​ൽ പാ​​ർ​​ട്ടി രൂ​​പീക​​രി​​ച്ചി​​രു​​ന്നു. മു​​ലാ​​യ​​ത്തി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന മ​​യി​​ൻ​​പു​​രി ലോ​​ക്സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പോ​​ടെ ശി​​വ്പാ​​ൽ യാ​​ദ​​വ് അ​​ഖി​​ലേ​​ഷു​​മാ​​യി ര​​മ്യ​​ത​​യി​​ലാ​​യി. ഇ​​ദ്ദേ​​ഹ​​ത്തി​​നു പാ​​ർ​​ട്ടി​​യി​​ൽ അ​​ർ​​ഹ​​മാ​​യ സ്ഥാ​​നം ന​​ല്കു​​മെ​​ന്നു സൂ​​ച​​ന​​യു​​ണ്ടാ​​യി​​രു​​ന്നു.

യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ അം​​ഗ​​മാ​​യി​​രു​​ന്ന സ്വാ​​മി പ്ര​​സാ​​ദ് മൗ​​ര്യ 2022ലെ ​​യു​​പി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​ന്പാ​​ണു ബി​​ജെ​​പി വി​​ട്ട് എ​​സ്പി​​യി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മൗ​​ര്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഈ​​യി​​ടെ രാ​​മ​​ച​​രി​​ത​​മാ​​ന​​സ​​ത്തി​​നെ​​തി​​രേ സ്വാ​​മി പ്ര​​സാ​​ദ് ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശം വി​​വാ​​ദ​​മു​​യ​​ർ​​ത്തി​​യി​​രു​​ന്നു. മൗ​​ര്യ​​യെ എ​​സ്പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ച്ച​​തി​​നെ​​തി​​രേ ബി​​ജെ​​പി, കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ട്ടി​​ക​​ൾ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി.


രാം ​​ഗോ​​പാ​​ൽ യാ​​ദ​​വ് ആ​​ണ് എ​​സ്പി ദേ​​ശീ​​യ പ്രി​​ൻ​​സി​​പ്പ​​ൽ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി. കി​​ര​​ൺ​​മ​​യ് ന​​ന്ദ​​യെ പാ​​ർ​​ട്ടി വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു. മ​​ല​​യാ​​ളി​​യാ​​യ ജെ. ​​ആ​​ന്‍റ​​ണി എ​​സ്പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ത​​നാ​​യി. 20 പേ​​രെ ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി നി​​യ​​മി​​ച്ചു. ജ​​യ ബ​​ച്ച​​ൻ ഉ​​ൾ​​പ്പെ​​ടെ 63 അം​​ഗ​​ങ്ങ​​ളാ​​ണു ദേ​​ശീ​​യ എ​​ക്സി​​ക്യൂ​​ട്ടീ​​വി​​ൽ ഉ​​ള്ള​​ത്.

Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<