ച​ന്ദ്ര​ശേ​ഖ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ കൂ​റു​മാ​റ്റം; സി​പി​എ​മ്മി​നെ​തി​രെ വിമർശനവുമായി സി​പി​ഐ
ച​ന്ദ്ര​ശേ​ഖ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ കൂ​റു​മാ​റ്റം; സി​പി​എ​മ്മി​നെ​തി​രെ വിമർശനവുമായി സി​പി​ഐ
Monday, January 30, 2023 2:27 PM IST
കാ​സ​ര്‍​ഗോ​ഡ്: മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് ഇ.​ച​ന്ദ്ര​ശേ​ഖ​നെ ആ​ര്‍​എ​സ്എ​സ് ആ​ക്ര​മി​ച്ച കേ​സി​ല്‍ സി​പി​എം സാ​ക്ഷി​ക​ളു​ടെ കു​റു​മാ​റ്റ​ത്തി​നെ​തി​രെ സി​പി​ഐ.

എ​ല്‍​ഡി​എ​ഫി​ലെ നേ​താ​വ് ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ സ​ത്യ​സ​ന്ധ​മാ​യി കോ​ട​തി​യി​ല്‍ മൊ​ഴി കൊ​ടു​ക്കു​ന്ന​തി​ന് പ​ക​രം ബി​ജെ​പി-ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന സി​പി​എം പ്രാദേശിക നി​ല​പാ​ട് പ​രി​ഹാ​സ്യ​മാ​ണെ​ന്ന് സി​പി​ഐ ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം കെ.​പ്ര​കാ​ശ് ബാ​ബു ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍ സാ​ക്ഷി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ള്‍ കൂ​റു മാ​റി​യ​തി​ന് പി​ന്നാ​ലെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ 12 ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി വെ​റു​തേ വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​കാ​ശ് ബാ​ബു ഇ​തി​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷം ന​ട​ന്ന ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ കാ​ഞ്ഞ​ങ്ങാ​ട് മാ​വു​ങ്ക​ലി​ല്‍​വ​ച്ചാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.


പ​രി​ക്കേ​റ്റ​ കൈ​യു​മാ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ റ​വ​ന്യൂ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​തി​ന്‍റെ ചി​ത്രം ഉ​ള്‍​പ്പെടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
ച​ന്ദ്ര​ശേ​ഖ​ര​നൊ​പ്പം പ​രു​ക്കേ​റ്റ സി​പി​ഐ​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ ടി.​കെ.​ര​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് വി​ചാ​ര​ണ​യ്ക്കി​ടെ മൊ​ഴി​മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<