ഡൽഹിയിൽ ഏഴ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരിക്ക്
Monday, January 30, 2023 10:49 PM IST
ന്യൂഡൽഹി: ഡൽഹിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. 25 വിദ്യാർഥികൾ ഉൾപ്പെടെ 29 പേർക്കാണ് പരിക്കേറ്റത്. ഏഴ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
സലിംഗർ ഫ്ലൈഓവറിൽ വച്ചായിരുന്നു അപകടം. നാല് സ്കൂൾ ബസുകളും ഒരു കാറും ഓട്ടോയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. 216 സ്കൂൾ കുട്ടികളാണ് നാല് ബസുകളിലായി ഉണ്ടായിരുന്നത്. ഇതിൽ 25 കുട്ടികൾക്കും മൂന്ന് സ്കൂൾ ജീവനക്കാർക്കും മറ്റൊരു വാഹനത്തിലെ ആൾക്കുമാണ് പരിക്കേറ്റത്.