ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ദൃ​ഢനി​ശ്ച​യ​മു​ള്ള ഭ​യ​മി​ല്ലാ​ത്ത സ​ര്‍​ക്കാ​ര്‍; കേ​ന്ദ്ര​ത്തെ പ്ര​ശം​സി​ച്ച് രാ​ഷ്ട്ര​പ​തി
ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ദൃ​ഢനി​ശ്ച​യ​മു​ള്ള ഭ​യ​മി​ല്ലാ​ത്ത സ​ര്‍​ക്കാ​ര്‍; കേ​ന്ദ്ര​ത്തെ പ്ര​ശം​സി​ച്ച് രാ​ഷ്ട്ര​പ​തി
Tuesday, January 31, 2023 7:00 PM IST
ന്യൂ​ഡ​ല്‍​ഹി: രാഷ്ട്രപതിയുടെ അഭിസംബോധനയോടെ പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ എ​ണ്ണി​യെ​ണ്ണി പ​റ​ഞ്ഞാണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു പാ​ര്‍​ല​മെന്‍റിന്‍റെ ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തത്. പ്ര​ക​ട​മാ​യ പ​ല മാ​റ്റ​ങ്ങ​ളും ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യി. ലോ​ക​ത്തി​ന് ഇ​ന്ത്യ​യോ​ടു​ള്ള കാ​ഴ്ച​പ്പാ​ട് ത​ന്നെ മാ​റി​യെ​ന്ന് രാ​ഷ്ര​പ​തി പ​റ​ഞ്ഞു.

മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ ഒമ്പതുവ​ര്‍​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​സം​ഗം. എ​ല്ലാ​വ​രെ​യും സ​ഹാ​യി​ക്കു​ക​യാ​ണ് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ മ​റ്റ് രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ സ​ഹാ​യം പ​ല​പ്പോ​ഴും തേ​ടു​ക​യാ​ണെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ചേ​ര്‍​ത്തു.

ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ദൃ​ഢ​നി​ശ്ച​യ​മു​ള്ള ഭ​യ​മി​ല്ലാ​ത്ത സ​ര്‍​ക്കാ​രാ​ണ്. അ​ഴി​മ​തി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തു. മു​ത്ത​ലാ​ഖ് നി​ര്‍​ത്ത​ലാ​ക്കി​യ​തും ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തും സ​ര്‍​ജി​ക്ക​ല്‍ സ്‌​ട്രൈ​ക്കും രാ​ഷ്ട്ര​പ​തി പ​രാ​മ​ര്‍​ശി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ളി​ല്‍ നി​ഴ​ലി​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ദൃ​ഢ​നി​ശ്ച​യ​മാ​ണെ​ന്ന് രാ​ഷ്ട്രപതി ചൂ​ണ്ടി​ക്കാ​ട്ടി.


2047 ലേ​ക്കു​ള്ള അ​ടി​ത്ത​റ പ​ണി​യു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. രാ​ജ്യ​ത്തെ അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ള്‍ ഇ​ന്ന് സ്വ​പ്‌​നം കാ​ണാ​ന്‍ പ്രാ​പ്ത​രാ​യി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ രാ​ജ്യ​ത്തെ പാ​വ​ങ്ങ​ളു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്തി. വി​വേ​ച​ന​മി​ല്ലാ​തെ എ​ല്ലാ സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി മു​ന്നി​ല്‍ ക​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​ങ്ങ​ള്‍​ക്കെ​തി​രെ രാ​ഷ്ട്ര​പ​തി പ​രോ​ക്ഷ​മു​ന്ന​റി​യി​പ്പ് ന​ല്‍​കി. എ​ളു​പ്പ​വ​ഴി​യു​ള്ള രാ​ഷ്ട്രീ​യം വേ​ണ്ടെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<