""ഇ​ന്ത്യ​യി​ല്‍ പോ​ലും പ്രാ​ര്‍​ഥ​നാ​സ​മ​യ​ത്ത് ഭ​ക്ത​ര്‍ കൊ​ല്ല​പ്പെ​ടി​ല്ല''; വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി
""ഇ​ന്ത്യ​യി​ല്‍ പോ​ലും പ്രാ​ര്‍​ഥ​നാ​സ​മ​യ​ത്ത് ഭ​ക്ത​ര്‍ കൊ​ല്ല​പ്പെ​ടി​ല്ല''; വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി
Wednesday, February 1, 2023 2:51 PM IST
ഇ​സ്‌ലാമാ​ബാ​ദ്: പെ​ഷാ​വ​റി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ക്കെ​തി​രെ വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്. ഇ​ന്ത്യ​യി​ല്‍ പോ​ലും പ്രാ​ര്‍​ഥ​നാ​സ​മ​യ​ത്ത് ഭ​ക്ത​ര്‍ കൊ​ല്ല​പ്പെ​ടി​ല്ലെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

പെ​ഷാ​വ​റി​ലെ മോ​സ്‌​കി​ല്‍ നൂ​റു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് പാ​ക് ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ന്ത്യ​യി​ലും ഇ​സ്രാ​യേ​ലി​ലും പോ​ലും പ്രാ​ര്‍​ഥ​നാ​സ​മ​യ​ത്ത് ഭ​ക്ത​ര്‍ കൊ​ല്ല​പ്പെ​ടി​ല്ല, എ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ സം​ഭ​വി​ച്ചു. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ രാ​ജ്യം ഒ​രു​മി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.


അ​തേ​സ​മ​യം പെ​ഷാ​വ​റി​ലെ ആ​ക്ര​മ​ണ​ത്തെ ഇ​ന്ത്യ അ​പ​ല​പി​ച്ചി​രു​ന്നു. സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്ന​താ​യും ആ​ക്ര​മ​ണ​ത്തെ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<