വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീയെ കടിച്ചുകീറി കൊന്നു
വെബ് ഡെസ്ക്
Wednesday, February 1, 2023 3:34 PM IST
മേട്ടുപ്പാളയം: കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.
മാരിയെ കാണാത്തതിനാൽ തെരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.