സിദ്ധിഖ് കാപ്പൻ ജയിൽ മോചിതനായി
Thursday, February 2, 2023 9:31 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്.
പൊതുസമൂഹത്തോടും മാധ്യമസമൂഹത്തോടും നന്ദിയെന്ന് സിദ്ധിഖ് കാപ്പൻ പ്രതികരിച്ചു. ഒപ്പമുള്ള നിരപരാധികൾ ഇപ്പോഴും ജയിലിനുള്ളിലാണെന്നും നീതി പൂർണമായും ലഭിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
27 മാസത്തെ ജയിൽ വാസത്തിന് ശേഷം ലക്നോവിലെ ജയിലിൽ നിന്നുമാണ് സിദ്ധിഖ് കാപ്പൻ പുറത്തിറങ്ങിയത്.