തിരുവനന്തപുരത്ത് വിദേശ വനിതയെ അപമാനിച്ചു; അഞ്ച് പേര്‍ക്കെതിരെ കേസ്
Friday, February 3, 2023 2:48 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ചതിന് അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്. ബീച്ചിൽ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. ചൊവ്വാഴ്ച രാത്രി വിദേശ വനിത അടിമലത്തുറ ബീച്ചിൽ നടക്കാനിറങ്ങിയപ്പോഴാണ് സംഭവം.
സംഭവത്തിൽ ടാക്സി ഡ്രൈവർ അടക്കം അഞ്ചു പേർക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. യുവതിയെ അപമാനിച്ചത് ചോദ്യം ചെയ്ത റിസോർട്ട് ജീവനക്കാരനെ മർദിച്ചതിന് ഇവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.