പി.​കെ ഫി​റോ​സി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
പി.​കെ ഫി​റോ​സി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
Friday, February 3, 2023 6:25 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് നീ​ട്ടി​യ​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ് ഫി​റോ​സ്.

തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തു​വ​ച്ച് ജ​നു​വ​രി 23നാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ഫി​റോ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.


കേ​സി​ൽ 30 ഓ​ളം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<