ഇന്ധനത്തിനു സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എഐവൈഎഫ്
Friday, February 3, 2023 11:21 PM IST
തിരുവനന്തപുരം: ഇന്ധന വില വർധനക്കെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് രംഗത്ത്. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എഐവൈഎഫ് പറഞ്ഞു.
ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര സർക്കാർ നയം തന്നെ സംസ്ഥാന സർക്കാരും പിന്തുടരുന്നത് ശരിയല്ല. വില വർധന പിൻവലിക്കണമെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.