ദ​മ്പ​തി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണംത​ട്ടി​യ സം​ഭ​വം; ര​ണ്ട് പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ട്ടു
ദ​മ്പ​തി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണംത​ട്ടി​യ സം​ഭ​വം; ര​ണ്ട് പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ട്ടു
Saturday, February 4, 2023 5:04 PM IST
ബം​ഗ​ളൂ​രു: ദ​ന്പ​തി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രെ പി​രി​ച്ചു​വി​ട്ടു. സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ ദ​ന്പ​തി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പോ​ലീ​സു​കാ​ർ പ​ണം ത​ട്ടി​യ​ത്.

ബം​ഗ​ളൂ​രു സം​ബി​ക​ഹ​ള്ളി എ​ന്ന സ്ഥ​ല​ത്ത് കഴിഞ്ഞ ഡി​സം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.അ​ടു​ത്തെ​ത്തി​യ പോ​ലീ​സു​കാ​ർ ഇവർ ദ​ന്പ​തി​മാ​രാ​ണെ​ന്ന​തി​ന് തെ​ളി​വു​ക​ൾ കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ന്പ​തി​ക​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കാ​ണി​ച്ചെ​ങ്കി​ലും ദ​ന്പ​തി​ക​ളാ​ണെ​ന്നു​ള്ള​തി​നു​ള്ള തെ​ളി​വു​ക​ൾ വേ​ണ​മെ​ന്ന് പോ​ലീ​സു​കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വെ​റു​തെ വി​ട​ണ​മെ​ങ്കി​ൽ 3000 രൂ​പ കൈ​ക്കൂ​ലി​യാ​യി വേ​ണ​മെ​ന്നും പോ​ലീ​സു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


ഒ​ടു​വി​ൽ 1000 രൂ​പ​യ്ക്ക് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്ക​മെ​ന്ന് ധാ​ര​ണ​യാ​വു​ക​യും പ​ണംന​ൽ​കി ദ​ന്പ​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യുമായി​രു​ന്നു.

ശേ​ഷം ഭീ​ഷ​ണി​ക്ക് ഇ​ര​യാ​യ യു​വാ​വ് പോ​ലീ​സു​കാ​രു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്യു​ക​യും അ​ത് വാ​ർ​ത്ത​യാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള ന​ട​പ​ടി എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<