"ആളുമാറിപ്പോയി, അശ്ലീല സന്ദേശം ഭാര്യയ്ക്ക് അയച്ചതാ...' സിപിഎം ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം
"ആളുമാറിപ്പോയി, അശ്ലീല സന്ദേശം ഭാര്യയ്ക്ക് അയച്ചതാ...' സിപിഎം ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം
Saturday, February 4, 2023 3:58 PM IST
സ്വന്തം ലേഖകൻ
കാസർഗോഡ്: സിപിഎം വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി. കാസർഗോഡ് പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് വനിതാ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പിൽ അശ്ലീല ശബ്ദസന്ദേശം അയച്ചത്.

ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രാഘവൻ വെളുത്തോളി രംഗത്ത് വന്നു. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് വന്നതായിരുന്നു എന്നാണ് രാഘവന്‍റെ വിശദീകരണം.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയാണ് രാഘവൻ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<