മാ​ണി സി. ​കാ​പ്പ​ന്‍റെ പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം
മാ​ണി സി. ​കാ​പ്പ​ന്‍റെ പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം
Saturday, February 4, 2023 3:51 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ണി സി. ​കാ​പ്പ​ന്‍റെ കേ​ര​ള ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം. സം​സ്ഥാ​ന പാ​ർ​ട്ടി‌‌​യാ‌​യി ആ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

2021-ലാ​ണ് മാ​ണി സി. ​കാ​പ്പ​ൻ പു​തി​യ പാ​ർ​ട്ടി രൂ​പി​ക​രി​ച്ച​ത്. എ​ൻ​സി​പി​യി​ലാ​യി​രു​ന്ന കാ​പ്പ​ൻ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ സീ​റ്റ് ല​ഭി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. എ​ൻ​സി​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന പാ​ലാ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് ന​ൽ​കാ​ൻ സി​പി​എം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.


ഇ​തോ​ടെ ഇ​ട​ഞ്ഞ കാ​പ്പ​ൻ ഒ​റ്റ​യ്ക്ക് പാ​ർ​ട്ടി വി​ട്ട് പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​വു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ്. കെ. ​മാ​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​പ്പ​ൻ മി​ക​ച്ച ജ​യം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.
Related News
<