പൊ​ള്ളി​ച്ച് സ്കോ​ർ​ച്ചേ​ഴ്സ്; അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം
പൊ​ള്ളി​ച്ച് സ്കോ​ർ​ച്ചേ​ഴ്സ്; അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം
Saturday, February 4, 2023 6:33 PM IST
പെ​ർ​ത്ത്: ടീ​മി​ന്‍റെ പേ​രി​ലു​ള്ള സൂ​ര്യ​താ​പം എ​തി​രാ​ളി​ക​ളു​ടെ മേ​ൽ പ​തി​പ്പി​ച്ച് അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സ്. പ്ര​മു​ഖ താ​ര​ങ്ങ​ൾ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​തി​നാ​ൽ വീ​ര്യം ചോ​ർ​ന്ന പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ബ്രി​സ്ബേ​ൻ ഹീ​റ്റി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് സ്കോ​ർ​ച്ചേ​ഴ്സ് വീ​ഴ്ത്തി​യ​ത്.

അ​വ​സാ​ന ഓ​വ​റി​ൽ 10 റ​ൺ​സ് വേ​ണ്ടി​യി​രു​ന്ന സ്കോ​ർ​ച്ചേ​ഴ്സി​നാ​യി നി​ക്ക് ഹോ​ബ്സ​ൺ തു​ട​ർ​ച്ച​യാ​യ പ​ന്തു​ക​ളി​ൽ സി​ക്സും ഫോ​റും പാ​യി​ച്ച് വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ നേ​ടി​യ കി​രീ​ടം കൈവിടാതിരുന്ന സ്കോ​ർ​ച്ചേ​ഴ്സ്, ബി​ബി​എ​ല്ലി​ലെ ഏ​റ്റ​വ​മ​ധി​കം കി​രീ​ട​ങ്ങ​ളെ​ന്ന റി​ക്കാ​ർ​ഡ് നി​ല​നി​ർ​ത്തി.

സ്കോ​ർ:
ബ്രി​സ്ബേ​ൻ ഹീ​റ്റ് 175/7(20)
പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സ് 178/5(19.2)


ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഹീ​റ്റി​നാ​യി മു​ൻ​നി​ര​യി​ൽ നെ​യ്ഥ​ൻ മ​ക്സ്വീ​നി(41), സാം ​ഹെ​യ്സ്‌​ല​റ്റ്(34) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ‌​ടു​ത്തു. 12.1 ഓ​വ​റി​ൽ 104/2 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഹീ​റ്റി​നെ സ്കോ​ർ​ച്ചേ​ഴ്സ് ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു​കെ​ട്ടി​യ​തോ​ടെ റ​ൺ​നി​ര​ക്ക് വ​ല്ലാ​തെ കു​റ​ഞ്ഞു. തു​ട​ർ​ന്ന് മാ​ക്സ് ബ്ര​യ​ന്‍റ് ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് ഹീ​റ്റി​നെ 170 റ​ൺ​സ് ക​ട​ത്തി​യ​ത്.


ബ്ര​യ​ന്‍റ് 14 പ​ന്തി​ൽ ര​ണ്ട് സി​ക്സും മൂ​ന്ന് ഫോ​റും പാ​യി​ച്ച് 31 റ​ൺ​സ് നേ​ടി. 19-ാം ഓ​വ​ർ എ​റി​ഞ്ഞ മാ​ത്യു കെ​ല്ലി, ബ്ര​യ​ന്‍റി​നെ​യ​ട​ക്കം ര​ണ്ട് ബാ​റ്റ​ർ​മാ​രെ തു​ട​ർ​ച്ച​യാ​യ പ​ന്തു​ക​ളി​ൽ പു​റ​ത്താ​ക്കി. ജേ​സ​ൺ ബെ​റ​ൻ​ഡ്രോ​ഫ് ര​ണ്ടും ഡേ​വി​ഡ് പെ​യ്ൻ, ആ​രോ​ൺ ഹാ​ർ​ഡി, ആ​ൻ​ഡ്രൂ റ്റൈ ​എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ആ​ഷ്ട​ൻ ടേ​ണ​ർ(53), ജോ​സ് ഇ​ൻ​ഗ്ലി​സ്(26) എ​ന്നി​വ​ർ സ്കോ​ർ​ച്ചേ​ഴ്സി​ന്‍റെ വി​ജ​യം എ​ളു​പ്പ​മാ​ക്കി. ആ​റാ​മ​നാ​യി എ​ത്തി​യ ഹോ​ബ്സ​ൺ, കൂ​പ്പ​ർ കോ​ണ​ല്ലി​ക്കൊ​പ്പം(25) ചേ​ർ​ന്ന് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്ത​ച്ചു. ഏ​ഴ് പ​ന്തി​ൽ 18 റ​ൺ​സ് നേ​ടി​യ ഹോ​ബ്സ​ണൊ​പ്പം 11 പ​ന്തി​ൽ ഒ​രു സി​ക്സും ര​ണ്ട് ഫോ​റും നേ​ടി​യ കോ​ണ​ല്ലി​യാ​ണ് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ടീ​മി​നാ​യി പൊ​രു​തി​യ​ത്.
Related News
<