സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു
Sunday, February 5, 2023 12:46 AM IST
കോഴിക്കോട്: കോഴിക്കോട്ട് സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്.
മോഡേണ്‍ ബസാറില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. ബസ് ദിശ മാറി വന്നാണ് അപകടത്തിന് കാരണം. മുക്കം കെഎംസിടി കോളജിലെ ബിടെക് വിദ്യാര്‍ഥിനിയാണ് റഫ.