ഓർമകളിൽ ഇനി ആ മധുരവാണി..! വിട നൽകി സംഗീത ലോകം
ഓർമകളിൽ ഇനി ആ മധുരവാണി..! വിട നൽകി സംഗീത ലോകം
Sunday, February 5, 2023 3:17 PM IST
ചെ​ന്നൈ: ഗാ​യി​ക വാ​ണി ജ​യ​റാ​മി​ന്‍റെ മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​ക​രി​ച്ചു. ചെ​ന്നൈ ബ​സ​ന്‍റ് ന​ഗ​റി​ലെ ശ്മ​ശാ​ന​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ചെ​ന്നൈ നു​ങ്കം​പാ​ക്ക​ത്തി​ലെ വ​സ​തി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ഗാ​യി​ക​യെ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മൂ​ന്ന് വ​ര്‍​ഷ​മാ​യി ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.


ത​മി​ഴ്‌​നാ​ട്ടി​ലെ വെ​ല്ലൂ​രി​ല്‍ 1945-ലാ​ണ് വാ​ണി ജ​യ​റാം ജ​നി​ച്ച​ത്. ക​ലൈ​വാ​ണി എ​ന്നാ​യി​രു​ന്നു യ​ഥാ​ര്‍​ത്ഥ പേ​ര്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വാ​ണി ജ​യ​റാ​മി​നെ രാ​ജ്യം പ​ത്മ​ഭൂ​ഷ​ണ്‍ ന​ല്‍​കി ആ​ദ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<