പാ​ക്കി​സ്ഥാ​നി​ൽ സ്ഫോ​ട​നം; ക്രി​ക്ക​റ്റ് മ​ത്സ​രം ത​ട​സ​പ്പെ​ട്ടു
പാ​ക്കി​സ്ഥാ​നി​ൽ സ്ഫോ​ട​നം; ക്രി​ക്ക​റ്റ് മ​ത്സ​രം ത​ട​സ​പ്പെ​ട്ടു
Monday, February 6, 2023 5:12 AM IST
ഇ​സ്‍​ലാ​മ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ലീ​ഗാ​യ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​നി​ടെ സ്ഫോ​ട​നം. ഞാ​യ​റാ​ഴ്ച ക്വ​റ്റ​യി​ലെ ബു​ഗ്തി സ്റ്റേ​ഡി​യ​ത്തി​നു നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം തെ​ഹ്‍​രീ​കെ താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​ൻ ഏ​റ്റെ​ടു​ത്തു. സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ പ്ര​ദ​ർ​ശ​ന മ​ത്സ​രം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. താ​ര​ങ്ങ​ളെ ഡ്ര​സിം​ഗ് റൂ​മി​ലേ​ക്കു മാ​റ്റി.


മു​ൻ​ക​രു​ത​ലാ​യാ​ണു ക​ളി നി​ർ​ത്തി​വ​ച്ച​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണു മ​ത്സ​രം വീ​ണ്ടും ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<