വൈ​ദ്യു​തി ബി​ല്ല​ട​ച്ചി​ല്ല; മ​ല​പ്പു​റം ക​ള​ക്ട്രേ​റ്റി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി
വൈ​ദ്യു​തി ബി​ല്ല​ട​ച്ചി​ല്ല;  മ​ല​പ്പു​റം ക​ള​ക്ട്രേ​റ്റി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി
Monday, February 6, 2023 4:22 PM IST
മ​ല​പ്പു​റം: വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​ത്ത​തി​നാ​ല്‍ മ​ല​പ്പു​റം ക​ള​ക്ട്രേ​റ്റി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി. മാ​സ​ങ്ങ​ളാ​യി ബി​ല്ല് കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി ഫ്യൂ​സ് ഊ​രി​യ​ത്. ഇ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ക​ള​ക്ട്രേ​റ്റി​ലെ ബി ​ബ്ലോ​ക്കി​ലു​ള്ള ജില്ലാ വിദ്യാഭ്യാസ ​ഫീ​സ്, ഹ​യ​ര്‍ സെ​ക്ക​ണ്ട​റി ഡ​യ​റ​ക്ടേ​റ്റി​ന്‍റെ ഓ​ഫീ​സ്, പ​ട്ടി​ക​ജാ​തി ഓ​ഫീ​സ്, എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് നി​ല​ച്ച​ത്.


എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ​യും ഹ​യ​ര്‍ സെ​ക്ക​ണ്ട​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യു​ടെ മു​ന്ന​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട സ​മ​യ​ത്താ​ണ് ക​മ്പ്യൂ​ട്ട​റു​ക​ള്‍ പ്ര​വ​ര്‍​പ്പി​ക്കാ​നാ​കാ​ത്ത​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​റു​തേ ഇ​രി​ക്കു​ന്ന​ത്.

20000 രൂ​പ​യോ​ള​മാ​ണ് ഡി.​ഇ ഓ​ഫീ​സി​ലെ മാ​ത്രം വൈ​ദ്യു​തി കു​ടി​ശി​ക. കെ​എ​സ്ഇ​ബി പ​ല ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടും കു​ടി​ശി​ക അ​ടയ്ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<