ബം​ഗ​ളൂ​രൂ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മ​ല​യാ​ളി യു​വ​തി അ​റ​സ്റ്റി​ല്‍
ബം​ഗ​ളൂ​രൂ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മ​ല​യാ​ളി യു​വ​തി അ​റ​സ്റ്റി​ല്‍
Monday, February 6, 2023 4:02 PM IST
ബം​ഗ​ളൂ​രൂ: ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്‌​തെ​ന്ന കേ​സി​ല്‍ മ​ല​യാ​ളി യു​വ​തി അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി മാ​ന​സി സ​തീ​ബൈ​നു (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. എ​ന്നാ​ല്‍ സ​മ​യം വൈ​കി​യ​തി​നാ​ല്‍ അ​ക​ത്ത് ക​യ​റാ​നാ​വി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചു.


ഇ​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബോം​ബ് ഉ​ണ്ടെ​ന്നും ഓ​ടി ര​ക്ഷ​പെ​ടാ​നും ഇ​വ​ര്‍ ആ​ളു​ക​ളോ​ട് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച സി​ഐ​എ​സ്എ​ഫ് ജ​വാ​ന്‍റെ കോ​ള​റി​ന് പി​ടി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്‌​തു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<