ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Monday, February 6, 2023 6:36 PM IST
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടര്‍ന്നു നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് നിംസില്‍ പ്രവേശിപ്പിച്ചത്.
അതേസമയം ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നതായി സഹോദരന് അലക്സ് വി. ചാണ്ടി ആരോപിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുവന്നെന്നാണ് അലക്സിന്റെ ആരോപണം.
എന്നാൽ തനിക്ക് ശരിയായ ആരോഗ്യപരിപാലനം ലഭിക്കുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുടുംബവും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടെന്നും തനിക്ക് ലഭിക്കുന്ന മികച്ച ചികിത്സയിൽ പൂർണ സംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.