അട്ടപ്പാടിയില്‍ പുലി ഇറങ്ങി; പശുവിനെ ആക്രമിച്ചെന്ന് നാട്ടുകാര്‍
Thursday, February 9, 2023 12:46 PM IST
പാലക്കാട്: അട്ടപ്പാടി ചീരക്കടവില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. ഇന്ന് രാവിലെ മേയാന്‍ വിട്ട പശുവിനെ പുലി ആക്രമിച്ചു.
സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളം വച്ചതോടെ പുലി ഓടിപോവുകയായിരുന്നു. ആക്രമണത്തില്‍ പശുവിന്റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് പുലിയുടെ ശല്യം പതിവാവുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഊരുകളില്‍ കാവല്നില്ക്കുന്ന പട്ടികളെ പുലി ആക്രമിച്ച് ഭക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.