"ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം': അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ
"ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം': അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ
Thursday, February 9, 2023 1:13 PM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

സംസ്ഥാന ബജറ്റിലെ നികുതി വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിലാണ് സരേന്ദ്രന്‍റെ പരാമർശം. മുഖ്യമന്ത്രിക്കെതിരേയും സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു


കേരളത്തിൽ പശുക്കളുടെ സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല. ദന്തഗോപുരത്തിൽ നിന്നിറങ്ങി സാധാരണ ജനങ്ങളുടെ അവസ്ഥ മുഖ്യമന്ത്രി മനസിലാക്കണം. നികുതി വർധന പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്കെന്നും സുരേന്ദ്രൻ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<