സ്വർണ വില കുറഞ്ഞു
Tuesday, February 21, 2023 1:00 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമായി.
തുടർച്ചയായി രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില കുറയുന്നത്. തിങ്കളാഴ്ചയും പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.