പാ​ർ​ട്ടി അ​വ​ഗ​ണി​ക്കു​ന്നു; പ്ലീ​ന​റി സ​മ്മേ​ള​നം ബഹിഷ്‌കരിച്ച് മു​ല്ല​പ്പ​ള്ളി
പാ​ർ​ട്ടി അ​വ​ഗ​ണി​ക്കു​ന്നു; പ്ലീ​ന​റി സ​മ്മേ​ള​നം ബഹിഷ്‌കരിച്ച് മു​ല്ല​പ്പ​ള്ളി
Friday, February 24, 2023 12:08 PM IST
തിരുവനന്തപുരം: കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​നം ബഹിഷ്‌കരിച്ച് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സം​സ്ഥാ​ന നേ​തൃ​ത്വം ത​ന്നെ തു​ട​ർ​ച്ച​യാ​യി അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് മു​ല്ല​പ്പ​ള്ളി വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ദേ​ശീ​യ നേ​തൃ​ത്വ​ത്തെ തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടു​ണ്ട്.

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​ന് ശേ​ഷം പാ​ർ​ട്ടി ത​നി​ക്ക് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി നേ​ര​ത്തെ​യും പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ടു​ത്ത​യി​ടെ ന​ട​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ​ല നി​ർ​ണാ​യ​ക യോ​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.


കോ​ൺ​ഗ്ര​സി​ന്‍റെ 85-ാം പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​നാ​ണ് ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ൽ ഇ​ന്ന് തു​ട​ക്കം കു​റി​ച്ച​ത്. മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ 10000-ൽ ​അ​ധി​കം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.
Related News
<