പൊ​ടി​പ​ട​ലാലം​കൃ​തം! ജ​യ​ത്തി​ലേ​ക്കു​ള്ള ഓ​സീ​സ് ദൂ​രം 76 റ​ൺ​സ്
പൊ​ടി​പ​ട​ലാലം​കൃ​തം! ജ​യ​ത്തി​ലേ​ക്കു​ള്ള ഓ​സീ​സ് ദൂ​രം 76 റ​ൺ​സ്
Thursday, March 2, 2023 10:51 PM IST
ഇ​ൻ​ഡോ​ർ: മൂ​ന്ന് ദി​വ​സം, 76 റ​ൺ​സ്! ബോ​ർ​ഡ​ർ - ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ലെ ആ​ദ്യ ജ​യ​ത്തി​ലെ​ത്താ​ൻ ഓ​സ്ട്രേ​ലി​യ​യ്ക്ക് മു​മ്പി​ലു​ള്ള വി​ജ​യ​സ​മ​വാ​ക്യം ഇ​താ​ണ്. തീ ​പാ​റു​ന്ന പോ​രാ​ട്ടം പ്ര​തീ​ക്ഷി​ച്ച മ​ത്സ​ര​ത്തി​ൽ പൊ​ടി പാ​റി​യ പി​ച്ച് ക​ളം​പി​ടി​ച്ച​തോ​ടെ ആ​ദ്യ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ വീ​ണ​ത് 30 വി​ക്ക​റ്റു​ക​ളാ​ണ്.

സ്കോ​ർ
ഇ​ന്ത്യ 109 & 163
ഓ​സ്ട്രേ​ലി​യ 197


156-4 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് തു‌​ട​ങ്ങി​യ ഓ​സീ​സി​ന് മോ​ശ​മ​ല്ലാ​ത്ത തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ സ്കോ​ർ 186-ൽ ​നി​ൽ​ക്കേ പീ​റ്റ​ര്‍ ഹാ​ന്‍​ഡ്‌​സ്കോം​മ്പി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ത്തി ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ ഓ​സീ​സ് ത​ക​ർ​ച്ച​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. പി​ന്നീ​ട് ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ സ​ന്ദ​ർ​ശ​ക​ർ ത​ക​ര്‍​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന ആ​റ് വി​ക്ക​റ്റു​ക​ൾ 11 റ​ൺ​സി​നി​ടെ​യാ​ണ് ഓ​സീ​സി​ന് ന​ഷ്‌​ട​മാ​യ​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും അ​ശ്വി​ൻ, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ർ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ത​വും നേ​ടി.


ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ക്കാ​നി​റ​ങ്ങി​യ ഇ​ന്ത്യ​യെ നേ​ഥ​ൻ ല​യ​ൺ ചു​രു​ട്ടി​ക്കെ​ട്ടി. 64 റ​ൺ​സ് വ​ഴ​ങ്ങി എ​ട്ട് വി​ക്ക​റ്റാ​ണ് ല​യ​ൺ സ്വ​ന്ത​മാ​ക്കി​യ​ത്. സ്റ്റം​പ്സ് ഇ​ള​ക്കി​യും എ​ൽ​ബി കു​രു​ക്ക് മു​റു​ക്കി​യും ല​യ​ൺ നി​റ​ഞ്ഞാ​ടി​യ​തോ​ടെ ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ വേ​ഗം കൂ​ടാ​രം ക​യ​റി.

142 പ​ന്തി​ൽ 59 റ​ൺ​സു​മാ‌​യി ക്ഷ​മ​യോ​ടെ നി​ന്ന ചേ​തേ​ശ്വ​ർ പൂ​ജാ​ര മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്. പൂ​ജാ​ര​യ്ക്ക് പി​ന്തു​ണ​യു​മാ​യി ശ്രേ​യ​സ് അ​യ്യ​ർ(26) നി​ല​യു​റ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ല​യ​ണി​ന്‍റെ പ​ന്തി​ലെ ത​ക​ർ​പ്പ​ൻ ഡൈ​വിം​ഗ് ക്യാ​ച്ചി​ലൂ​ടെ ഖ​വാ​ജ അ​യ്യ​രെ മ​ട​ക്കി. രോ​ഹി​ത് ശ​ർ​മ(12), ശു​ഭ്മാ​ൻ ഗി​ൽ(5), വി​രാ​ട് കോ​ഹ്‌​ലി(13), ശ്രീ​ക​ർ ഭ​ര​ത്(3) എ​ന്നി​വ​ർ​ക്ക് കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല.

മിച്ചൽ സ്റ്റാർക്ക്, മാത്യു കുനെമാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<