ലോ​കാ​യു​ക്ത റെ​യ്ഡ്: ക​ര്‍​ണാ​ട​ക എം​എ​ല്‍​എ കെഎസ്ഡിഎൽ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു
ലോ​കാ​യു​ക്ത റെ​യ്ഡ്: ക​ര്‍​ണാ​ട​ക എം​എ​ല്‍​എ കെഎസ്ഡിഎൽ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു
Friday, March 3, 2023 1:47 PM IST
ബം​ഗ​ളൂ​രു: ലോ​കാ​യു​ക്ത റെ​യ്ഡി​ല്‍ വ​ന്‍ തു​ക വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ക​ര്‍​ണാ​ട​ക എം​എ​ല്‍​എ മാ​ഡ​ല്‍ വി​രു​പാ​ക്ഷ​പ്പ രാ​ജി​വ​ച്ചു. ക​ര്‍​ണാ​ട​ക സോ​പ്‌​സ് ആ​ന്‍​ഡ് ഡി​റ്റ​ര്‍​ജ​ന്‍റ്സ് ലിമിറ്റഡ്( കെഎസ്ഡിഎൽ) ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​മാ​ണ് രാ​ജി​വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് രാ​ജി. ലോ​കാ​യു​ക്ത ഉ​ട​ന്‍ എം​എ​ല്‍​എ​യെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചേ​ക്കും.

ഇ​ന്ന് രാ​വി​ലെ ബി​ജെ​പി എം​എ​ല്‍​എ​യു​ടെ വ​സ​തി​യി​ല്‍ ന​ട​ന്ന ലോ​കാ​യു​ക്ത റെ​യ്ഡി​ല്‍ ആ​റ് കോ​ടി രൂ​പ ക​ണ്ടെ​ടു​ത്തി​രു​ന്നു. 40 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ പ്ര​ശാ​ന്ത് കി​ഷോ​റി​നെ ലോ​കാ​യു​ക്ത വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.


മൈ​സൂ​ര്‍ സാ​ന്‍​ഡ​ല്‍ സോ​പ്പ് നി​ര്‍​മി​ക്കാ​നു​ള്ള വ​സ്തു​ക്ക​ള്‍ മൊ​ത്ത​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ക​രാ​ര്‍ ല​ഭി​ക്കാ​ന്‍ എം​എ​ല്‍​എ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ണ്‍​ട്രാ​ക്ട​ര്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ മ​ക​ന്‍ വ​ഴി പ​ണം കൈ​മാ​റാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

81 ല​ക്ഷം രൂ​പ​യാ​ണ് കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് ലോ​കാ​യു​ക്ത​യെ അ​റി​യി​ച്ച​തോ​ടെ പ​ണ​വു​മാ​യി തെ​ളി​വു​ക​ളോ​ടെ ഇ​വ​രെ കു​ടു​ക്കാ​ന്‍ ലോ​കാ​യു​ക്ത കെ​ണി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു ബാ​ഗു​ക​ളി​ല്‍ പ​ണ​വു​മാ​യാ​ണ് പ്ര​ശാ​ന്ത് പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<