സ്വർണ വില കൂടി
Saturday, March 4, 2023 2:06 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,185 രൂപയും പവന് 41,480 രൂപയുമായി.
ഫെബ്രുവരി രണ്ടിന് പവന് 42,880 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഉയർന്ന വില.