എസ്ഡിപിഐ ബന്ധം: ആലപ്പുഴ സിപിഎമ്മിൽ കൂട്ട രാജി
എസ്ഡിപിഐ ബന്ധം: ആലപ്പുഴ സിപിഎമ്മിൽ കൂട്ട രാജി
Saturday, March 4, 2023 3:43 PM IST
സ്വന്തം ലേഖകൻ
ആലപ്പുഴ: എസ്ഡിപിഐ ബന്ധത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ സിപിഎമ്മിൽ കൂട്ട രാജി. 38 അംഗങ്ങളാണ് ജില്ലാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്‍റെ ബിസിനസ് പങ്കാളി എസ്ഡിപിഐ നേതാവെന്നാണ് രാജിവച്ചവരുടെ പരാതി.

സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ചെറിയനാട് സൗത്തിൽ നിന്നുള്ളവരാണ് രാജിവച്ചത്. രാജിവച്ചവരിൽ നാലു ബ്രാഞ്ച് സെക്രട്ടറിമാരുണ്ട്. ഷീദ് മുഹമ്മദ് പകൽ സിപിഎം രാത്രി എസ്ഡിപിഐ എന്നാണ് രാജിവച്ചവരുടെ ആരോപണം.

ഷീദ് മുഹമ്മദിന്‍റെ വാർഡിൽ ജയിച്ചത് എസ്ഡിപിഐ ആണ്. ഇതിലും ഒത്തുകളി നടന്നതായാണ് രാജിവച്ചവർ പറയുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<