വി​മാ​ന​ത്തി​നു​ള്ളി​ല്‍ വീ​ണ്ടും സ​ഹ​യാ​ത്രി​ക​ന് മേ​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു; ഉ​റ​ക്ക​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ന്ന് വി​ശ​ദീ​ക​ര​ണം
വി​മാ​ന​ത്തി​നു​ള്ളി​ല്‍ വീ​ണ്ടും സ​ഹ​യാ​ത്രി​ക​ന് മേ​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു; ഉ​റ​ക്ക​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ന്ന് വി​ശ​ദീ​ക​ര​ണം
Sunday, March 5, 2023 1:53 PM IST
വെബ് ഡെസ്ക്
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ഇ​ന്ത്യ​യി​ൽ സ​ഹ​യാ​ത്രി​ക​യ്ക്കു മേ​ൽ മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ വീ​ണ്ടും സ​മാ​ന​മാ​യ സം​ഭ​വം. അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​നി​ന്‍റെ ന്യൂ​യോ​ർ​ക്ക്-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ സ​ഹ​യാ​ത്ര​ക്കാ​ര​നു​മേ​ൽ മൂ​ത്ര​മൊ​ഴി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.14ന് ​പു​റ​പ്പെ​ട്ട എ​എ 292 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​തി​ന് ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഡ​ല്‍​ഹി (ഐ​ജി​ഐ) വി​മാ​ന​ത്താ​വ​ളം വൃ​ത്ത​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ്ര​തി ന്യൂ​യോ​ർ​ക്കി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്നും മ​ദ്യ​പി​ച്ച് ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ മൂ​ത്ര​മൊ​ഴി​ച്ചു എ​ന്നു​മാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. വി​ദ്യാ​ർ​ഥി മാ​പ്പ​പേ​ക്ഷി​ച്ച​തി​ന് തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കു​ന്ന​തി​ൽ നി​ന്നും പ​രാ​തി​ക്കാ​ര​ൻ പി​ന്മാ​റി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.


എ​ന്നാ​ൽ, സം​ഭ​വം ഗൗ​ര​വ​മാ​യി ക​ണ്ട് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​നെ വി​വ​രം ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ഇ​തേ തു​ട​ർ​ന്ന് വി​മാ​നം ഇ​റ​ങ്ങി​യ​യു​ട​ൻ പ്ര​തി​യെ ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<