ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്: സി.​എം.​ര​വീ​ന്ദ്ര​ൻ ചോദ്യം ചെയ്യലിന് ഹാജരായി
ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്: സി.​എം.​ര​വീ​ന്ദ്ര​ൻ ചോദ്യം ചെയ്യലിന് ഹാജരായി
Wednesday, March 8, 2023 3:57 PM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ൻ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇഡി ഓ​ഫീ​സി​ലാണ് ചോദ്യം ചെയ്യലിനെത്തിയത്.

ചൊ​വ്വാ​ഴ്ച ര​വീ​ന്ദ്ര​നെ ഒ​ന്‍​പ​ത​ര മ​ണി​ക്കൂ​റോ​ളം ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. ര​വീ​ന്ദ്ര​ന്‍ ന​ല്‍​കി​യ മ​റു​പ​ടി​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ഇന്ന് വീണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​വ​രം.


കേ​സി​ല്‍ മൊ​ഴി​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യുന്നത്. ര​വീ​ന്ദ്ര​ന്‍റെ അ​റി​വോ​ടെ​യാ​ണ് ലൈ​ഫ് മിഷ​നി​ലെ കോ​ഴ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​തെ​ന്ന സ്വ​പ്‌​നാ സു​രേ​ഷി​ന്‍റെ വാ​ട്‌​സാ​പ്പ് ചാ​റ്റു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<