വി​ദേ​ശി​ക​ൾ​ക്ക് പ​പ്പു​വി​നെ അ​റി​യി​ല്ല; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി
വി​ദേ​ശി​ക​ൾ​ക്ക് പ​പ്പു​വി​നെ അ​റി​യി​ല്ല; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി
Thursday, March 9, 2023 5:19 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് എം​പി രാ​ഹു​ൽ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ തു​ട​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി ദേ​ശീ​യ ഐ​ക്യ​ത്തി​ന് അ​ങ്ങേ​യ​റ്റം അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് കേ​ന്ദ്ര​നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി ല​ണ്ട​നി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന. സ്വ​യം പ്ര​ഖ്യാ​പി​ത കോ​ണ്‍​ഗ്ര​സ് രാ​ജ​കു​മാ​ര​ൻ എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ച്ചു​വെ​ന്നും റി​ജി​ജു ട്വി​റ്റ​റി​ൽ കു​റി​ച്ചു.


രാ​ഹു​ൽ ഗാ​ന്ധി "പ​പ്പു' ആ​ണെ​ന്ന് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം എ​ന്നാ​ൽ അ​ദ്ദേ​ഹം യ​ഥാ​ർ​ഥ​ത്തി​ൽ പ​പ്പു ആ​ണെ​ന്ന് വി​ദേ​ശി​ക​ൾ​ക്ക് അ​റി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഡ്ഢി​ത്ത​മാ​യ പ്ര​സ്താ​വ​ന​ക​ളോ​ട് പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ ഇ​ന്ത്യ വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ൾ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ ഇ​ന്ത്യാ വി​രു​ദ്ധ ശ​ക്തി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നാ​താ​ണ് പ്ര​ശ്ന​മെ​ന്നും റി​ജി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<