തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം
Friday, March 10, 2023 12:19 PM IST
തൃശൂര്‍: തൃശൂര്‍ നഗരത്തിന് സമീപമുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
രാവിലെ 11നാണ് തീപിടിത്തമുണ്ടായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ചെമ്പുക്കാവില്നിന്ന് കുറ്റിമുക്കിലേക്ക് പോകുന്ന വഴിയിലാണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. ജനവാസമേഖലയായതിനാല്‍ സമീപപ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചുവരികയാണ്.
പ്രദേശത്ത് വലിയ രീതിയില്‍ പുക വ്യാപിച്ചിട്ടുണ്ട്. ഫ്ളക്സ് ബോര്‍ഡ് ഉള്‍പ്പെടെ പെട്ടെന്ന് തീ പടരുന്ന വസ്തുക്കളാണ് ഗോഡൗണിലുള്ളതെന്നാണ് വിവരം.
അഗ്നിരക്ഷാസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.