തുർക്കി തീരത്ത് അഭയാർഥി ബോട്ട് മുങ്ങി അഞ്ച് പേർ മരിച്ചു
Sunday, March 12, 2023 5:03 AM IST
അങ്കാറ: തുർക്കിയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് അജീയൻ കടലിൽ ഡിംഗി ബോട്ട് മുങ്ങി അഞ്ച് അഭയാർഥികൾ മരിച്ചു. കടലിൽ അകപ്പെട്ട 11 പേരെ തുർക്കി തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
അഞ്ച് അഭയാർഥികളെ ഗ്രീസ് തീരത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. പരിക്കേറ്റവരെ തുർക്കി ഭരണകൂടം ദിദിം തീരത്ത് എത്തിച്ച് വൈദ്യശുശ്രൂഷ നൽകി.
ദിദിമിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ഫർമകോണിസി ദ്വീപിന് സമീപത്താണ് ബോട്ട് മറഞ്ഞത്. 31 അഭയാർഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഗ്രീക്ക്, തുർക്കിഷ് തീരസംരക്ഷണ സേനകൾ അറിയിച്ചു.