ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​ത് ദൗ​ർ​ഭാ​ഗ്യം: രാ​ഹു​ലി​നെ​തി​രെ മോ​ദി
ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​ത് ദൗ​ർ​ഭാ​ഗ്യം: രാ​ഹു​ലി​നെ​തി​രെ മോ​ദി
Monday, March 13, 2023 1:10 AM IST
ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ല​ണ്ട​നി​ൽ ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തെ ചി​ല​ർ ചോ​ദ്യം ചെ​യ്യു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു.

നൂ​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ വേ​രു​ക​ൾ സൂ​ക്ഷ്മ​മാ​യി തു​ന്നി​ച്ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും ഒ​രു ശ​ക്തി​ക്കും രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വേ​രു​ക​ള്‍ ന​മ്മു​ടെ ച​രി​ത്ര​ത്തി​ല്‍ നി​ന്നാ​ണ്. ചി​ല​ര്‍ ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ വി​ചാ​ര​ണ ചെ​യ്യു​ന്നു. ഇ​ത്ത​ര​ക്കാ​ര്‍ ക​ര്‍​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളെ​യും അ​തി​ന്റെ പാ​ര​മ്പ​ര്യ​ത്തെ​യും രാ​ജ്യ​ത്തെ 130 കോ​ടി പൗ​ര​ന്മാ​രെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<