പിണറായി വിജയൻ "വേസ്റ്റായി' മാറിയെന്ന് കെ. സുധാകരൻ
സ്വന്തം ലേഖകൻ
Monday, March 13, 2023 2:40 PM IST
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ബ്രഹ്മപുരത്ത് നടന്നത് ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണ്. അതിന്‍റെ ഭവിഷ്യത്താണ് തീപിടിത്തത്തിലൂടെ ജനങ്ങൾ അനുഭവിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണുള്ളതെന്നും സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മൗനത്തെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ഇപ്പോൾ നിശബ്ദനായി മാറിയിരിക്കുകയാണ്. പിണറായി വിജയൻ വേസ്റ്റായി മാറുന്നുവെന്നും മുഖ്യമന്ത്രി വിദേശത്ത് പോയതും വേസ്റ്റാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.