ചലച്ചിത്ര പ്രവർത്തകൻ ദാസ് തൊടുപുഴ അന്തരിച്ചു
Wednesday, March 15, 2023 10:45 PM IST
തൊടുപുഴ: ചലച്ചിത്ര നടനും ലൊക്കേഷൻ മാനേജറുമായ ദാസ് തൊടുപുഴ(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
തൊടുപുഴ ചിറ്റാർ സ്വദേശിയായ ദാസ്, മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലെ ചിത്രങ്ങളുടെ ലൊക്കേഷൻ മാനേജറായും പ്രൊഡക്ഷൻ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. രസതന്ത്രം, കുഞ്ഞിക്കൂനൻ തുടങ്ങിയ അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രണ്ടിന് തൊടുപുഴ ശാന്തി ശ്മശാനത്തിൽ വച്ചാണ് സംസ്കാരം.