ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ കീ​ഴ‌​ട​ക്കി ന​പ്പോ​ളി​യും ക്വാ​ർ​ട്ട​റി​ൽ
ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ കീ​ഴ‌​ട​ക്കി ന​പ്പോ​ളി​യും ക്വാ​ർ​ട്ട​റി​ൽ
Thursday, March 16, 2023 2:18 PM IST
നേ​പ്പി​ൾ​സ്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബാ​യ ന​പ്പോ​ളി ക്വാ​ർ​ട്ട​റി​ൽ. ജ​ർ​മ​ൻ ക്ല​ബ് ഐ​ൻ​ട്രാ​ക്റ്റ് ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ പ്രീ​ക്വാ​ർ​ട്ട​റി​ന്‍റെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-0ന് ​തോ​ൽ​പ്പി​ച്ചാ​ണ് ന​പ്പോ​ളി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

നേ​പ്പി​ൾ​സി​ലെ ഡീ​ഗോ അ​ർ​മാ​ൻ​ഡോ മ​റ​ഡോ​ണ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​ർ ര​ണ്ടാം​പാ​ദ മ​ത്സ​രം ന​പ്പോ​ളി എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചു. ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ ന​പ്പോ​ളി 2-0ന് ​ജ​യം നേ​ടി​യി​രു​ന്നു.


ഇ​താ​ദ്യ​മാ​യാ​ണ് ന​പ്പോ​ളി യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ന്ന​ത്.
Related News
<