മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു; അ​മ്മ​യും മൂ​ത്ത മ​ക​നും ജീ​വ​നൊ​ടു​ക്കി
മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു; അ​മ്മ​യും മൂ​ത്ത മ​ക​നും  ജീ​വ​നൊ​ടു​ക്കി
Friday, March 17, 2023 3:00 PM IST
ഇ​ടു​ക്കി: മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി 28 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ച​തി​നു പി​ന്നാ​ലെ അ​മ്മ​യും മൂ​ത്ത മ​ക​നും കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. ഇ​ടു​ക്കി ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​മൈ​ല്‍ കൈ​ത​പ്പ​താ​ലി​ല്‍ രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം.

കൈ​ത​പ്പ​താ​ല്‍ സ്വ​ദേ​ശി​നി ലി​ജ(38), മ​ക​ന്‍ ബെന്‍ ടോം (7) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ലി​ജി​യു​ടെ ഇ​ള​യ​കു​ഞ്ഞ് മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​ത്.

കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്ന് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നു ലി​ജ. ബ​ന്ധു​ക്ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇവർ. എ​ന്നാ​ല്‍ ഇന്ന് രാ​വി​ലെ ബ​ന്ധു​ക്ക​ളെ​ല്ലാം പ​ള്ളി​യി​ല്‍ പോ​യി. ഈ സമയം ലി​ജയുടെ അമ്മ മാ​ത്ര​മാ​യി​രു​ന്നു കൂടെ വീ​ട്ടി​ൽ ഉണ്ടായിരുന്നത്.


പ​ള്ളി​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ലി​ജയേ​യും മ​ക​നെ​യും ക​ണ്ടി​ല്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഇ​രു​വ​രേ​യും വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തൊടുപുഴ ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണ് മരിച്ച ലിജ. പ്രസവാവധിക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കെയാണ് ദാരുണ സം​ഭ​വം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<