കൊ​ച്ചി: ലൈ​ഫ്മി​ഷ​ന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ​യ്ക്ക് രേ​ഖ​ക​ള്‍ കൈ​മാ​റി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ല്‍ അ​ക്ക​ര. വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഫ്ലാ​റ്റ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ് കൈ​മാ​റി​യ​ത്.

കേ​സി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​നൊ​പ്പം സി​ബി​ഐ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​നി​ലി​ന്‍റെ നീ​ക്കം.

ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​നി​ല്‍ അ​ക്ക​ര ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​നി​ല്‍ അ​ക്ക​ര രേ​ഖ​ക​ള്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.