നി​യ​മ​സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല: പ്ര​തി​പ​ക്ഷ നേ​താ​വ്
നി​യ​മ​സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല: പ്ര​തി​പ​ക്ഷ നേ​താ​വ്
Sunday, March 19, 2023 10:47 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യാ​ൽ സ​ഹ​ക​രി​ക്കും. പൂ​ച്ച​ക്കു​ട്ടി​ക​ളെ​പ്പോ​ലെ നി​യ​മ​സ​ഭ​യി​ൽ ഇ​രി​ക്കാ​ൻ പ്ര​തി​പ​ക്ഷം ത​യാ​റ​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ സ​മാ​ധാ​ന​പ​ര​മാ​യി ചേ​ര​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​ഗ്ര​ഹം. നി​യ​മ​സ​ഭാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഭാ​ഗം കൂ​ടി​യാ​ണ് അ​ടി​യ​ന്ത​പ്ര​മേ​യ ച​ര്‍​ച്ച. അ​ത് ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ല. വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗ​ത്തി​ൽ തു​ട​ർ​തീ​രു​മാ​ന​മെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<